31
Dec 2025
Fri
31 Dec 2025 Fri
Sharjah announces fines for vehicles still carrying National Day stickers

യുഎഇ 54ാമത് ദേശീയദിനമാഘോഷിച്ചത് കഴിഞ്ഞ ദിവസമാണ്. ആഘോഷങ്ങളില്‍ പങ്കുചേരാന്‍ വാഹനങ്ങളില്‍ രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളും ദേശീയപതാകയും മറ്റും സ്റ്റിക്കറുകളായി പതിക്കാന്‍ അനുമതിയുണ്ടായിരുന്നു. ദേശീയദിനാഘോഷം കഴിഞ്ഞ ശേഷവും ഈ സ്റ്റിക്കറുകള്‍ വാഹനങ്ങളില്‍ നിന്നു നീക്കാത്ത സാഹചര്യത്തില്‍ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ഷാര്‍ജ പോലീസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട സ്റ്റിക്കറുകള്‍ വാഹനങ്ങളില്‍ കണ്ടെത്തിയാല്‍ പിഴ ചുമത്തുമെന്നാണ് പോലീസ് മുന്നറിയിപ്പ്. ദേശീയദിനാഘോഷത്തില്‍ പങ്കെടുക്കവെ അപകടകരമായ രീതിയിലുള്ള ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയതിന് 106 വാഹനങ്ങളും 9 മോട്ടോര്‍ ബൈക്കുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റിക്കറുകള്‍ നീക്കണമെന്ന മുന്നറിയിപ്പു കൂടി നല്‍കിയിരിക്കുന്നത്.

ALSO READ:ഗസയിലെ ഹമാസ് വിരുദ്ധ സായുധസംഘത്തലവന്‍ യാസര്‍ അബു ശബാബ് കൊല്ലപ്പെട്ടു