11
Feb 2026
Fri
11 Feb 2026 Fri
MA Yusuffali affirms food security in Lulu stores

അബൂദബി: അബൂദബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയെ പുനര്‍നിയമിച്ച് അബൂദബി എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ഉത്തരവിറക്കി. ഇത് അഞ്ചാം തവണയാണ് യൂസുഫലി ബോര്‍ഡ് അംഗമായി നിയമിതനാവുന്നത്. ഇതില്‍ മൂന്നു തവണ തിരഞ്ഞെടുപ്പിലൂടെയായിരുന്നു അദ്ദേഹം ബോര്‍ഡ് അംഗമായതെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ പറഞ്ഞു. ബോര്‍ഡ് അംഗമെന്ന നിലയില്‍ വിജയിക്കാനും എമിറേറ്റിലെ സ്വകാര്യ മേഖലയുടെ സ്വാധീനം ശക്തമാക്കുന്നതിന് അര്‍ഥവത്തായ സംഭാവനകള്‍ നല്‍കാനും എംഎ യൂസുഫലിക്കു കഴിയട്ടെയെന്ന് ബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ആശംസിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: കോഴിക്കോട്ട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അച്ഛനും മകളും മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക