15
Nov 2024
Thu
15 Nov 2024 Thu
Sharjah Ruler witnesses the launch of Mleiha Ancient Treasures of the UAE 

മലീഹ: യുഎഇയുടെ പുരാതന നിധികള്‍ എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഷാര്‍ജ ഭരണാധികാരി ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി പ്രകാശനം ചെയ്തു. യുഎഇയുടെ പൈതൃകമാണ് പുസ്തകത്തില്‍ അനാവരണം ചെയ്യുന്നത്. രണ്ടുലക്ഷത്തിലേറെ വര്‍ഷം പഴക്കമുള്ള ചരിത്രം പ്രതിപാദിച്ചിരിക്കുന്ന മലീഹ നിര്‍മിച്ചത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അസൂലിന്‍ പബ്ലിഷിങ്ങിന്റെ സഹകരണത്തോടെ ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി(ഷുറൂഖ്)യാണ് നിര്‍മിച്ചിരിക്കുന്നത്. ഷുറൂഖിന്റെയും അസൂലിന്റെയും സംയുക്ത പവലിയന്‍ സന്ദര്‍ശിച്ച വേളയിലായിരുന്നു ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പുസ്തകം പ്രകാശനം ചെയ്തത്. ഷുറൂഖ് ചെയര്‍പെഴ്‌സന്‍ ശൈഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി ചടങ്ങില്‍ സന്നിഹിതയായിരുന്നു.

മേഖലയുടെ രൂപപ്പെടലും രണ്ടുലക്ഷം വര്‍ഷം മുമ്പുള്ള ഇവിടുത്തെ മനുഷ്യവാസ ആരംഭവും വ്യാപാരകേന്ദ്രമായി മാറിയതുമൊക്കെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഷാര്‍ജ ആര്‍ക്കിയോളജി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഈസ യൂസുഫ്, ഡോ. സബാഹ് അബൂദി ജാസിം, ഡോ. ബ്രൂണോ ഒവര്‍ലെറ്റ് എന്നിവരുടെ രചനകളും അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ എറിക് വാന്‍ നൈനാറ്റന്‍, ഫ്രഞ്ച് ആര്‍ട്ടിസ്റ്റ് എമി എലീന നാഷ് എന്നിവരുടെ ചിത്രങ്ങളും രചനകളുമൊക്കെയാണ് പുസ്തകത്തിലുള്ളത്.