06
Feb 2024
Tue
06 Feb 2024 Tue

പാലക്കാട് ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി കഴുത്ത് മുറുകി യുവതിക്ക് ദാരുണാന്ത്യം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: പാലക്കാട് ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി കഴുത്ത് മുറുകി യുവതിക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം മീറ്റ്‌ന വിജയമന്ദിരത്തില്‍ രജിത (40) ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഭര്‍ത്താവ് വിജയരാഘവന്‍ മീറ്റ്‌നയില്‍ നടത്തുന്ന ഹോട്ടലില്‍ വച്ചാണ് രജിതയുടെ ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി അപകടം ഉണ്ടായത്. രജിതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന ഷാള്‍, പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ഗ്രൈന്‍ഡറിലെ ചിരവയില്‍ കുരുങ്ങുകയായിരുന്നു.

സംഭവസമയത്തു വിജയരാഘവന്‍ പുറത്തു പാത്രം കഴുകുകയായിരുന്നു. തിരികെ അകത്തു കയറിയപ്പോഴാണ് രജിതയെ കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍ കണ്ടെത്തിയത്. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രജിത ഇന്നലെ രാത്രിയാണു മരിച്ചത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക