13
Mar 2023
Tue
13 Mar 2023 Tue

ദോഹ: ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ താനിയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ട് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനി ഇന്ന് അമീരി ഓര്‍ഡര്‍ പുറത്തിറക്കി. ഇപ്പോഴത്തെ വിദേശകാര്യ മന്ത്രിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ താനി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെ അമീരി ദിവാനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ താനി അമീറിന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ രാജി അമീര്‍ സ്വീകരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക