05
Aug 2024
Wed
05 Aug 2024 Wed
Shifa Al Jazeera group donates 50 lakh rupees for IUML Wayanad Fund

മലപ്പുറം: വയനാട് ദുരന്തത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ധനസമാഹരണത്തിലേക്ക് 50 ലക്ഷം രൂപ കൈമാറി ഷിഫ അൽജസീറ ഗ്രൂപ്പ്. ഷിഫ അൽ ജസീറ ഗ്രൂപ്പ് സി.ഇ.ഒ എ. ഹബീബ് റഹ്്മാൻ, ഇബ്രാഹിം കോഡൂർ എന്നിവർ ചേർന്നാണ് മുസ്്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് പാണക്കാട്ടേത്തി ചെക്ക് കൈമാറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചടങ്ങിൽ മുസ്്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, പി. അബ്ദുൽ ഹമീദ് എം.എൽ.എ, പ്രഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പി.എം.എ സമീർ എന്നിവരും പങ്കെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക