05
Sep 2024
Mon
05 Sep 2024 Mon
Shihab Thangal commemoration and national seminar at Malappuram on 4th Sep

മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേർപാടിന് പതിനഞ്ച് വർഷം പൂർത്തിയായ അവസരത്തിൽ മുസ് ലിംലീഗ് സംസ്ഥാന കമ്മിറ്റി ബുധനാഴ്ച മലപ്പുറത്ത് അനുസ്മരണവും ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ “ശിഹാബ് തങ്ങളുടെ ദർശനം” ദേശീയ സെമിനാറും നടത്തുമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം മുണ്ടുപറമ്പ് – കാവുങ്ങൽ ബൈപാസിലെ വുഡ്ബൈൻ കൺവൻഷൻ സെന്ററിലാണ് പരിപാടി. കാലത്ത് 10 ന് അനുസ്മരണ സമ്മേളനവും ദേശീയസെമിനാറും മുസ് ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ് ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മുൻ പാർലമെന്റ് അംഗവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ മുഖ്യാതിഥിയാകും.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഹംദുള്ള സഈദ് മുഖ്യപ്രഭാഷണം നടത്തും. മുസ് ലിംലീഗ് ദേശീയ സീനിയർ വൈസ്പ്രസിഡന്റ് ഡോ:എംപി അബ്ദുസ്സമദ് സമദാനി എംപി അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും. പിവി അബ്ദുൽവഹാബ് എംപി, അഡ്വ:പിഎംഎ സലാം, കെപിഎ മജീദ് എംഎൽഎ, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, സയ്യിദ്റഷീദലി ശിഹാബ് തങ്ങൾ, വിഎസ് ജോയ്, പി.അബ്ദുൽഹമീദ്എംഎൽഎ, ദേശീയ സംസ്ഥാന നേതാക്കൾ,എംഎൽഎ മാർ പ്രസംഗിക്കും. തുടർന്ന് നടക്കുന്ന “ശിഹാബ് തങ്ങളുടെ ദർശനം” ദേശീയ സെമിനാറിൽ ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം ചീഫ് പാട്രൺ മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും.

ദേശീയ ഭരണക്രമവും ന്യൂനപക്ഷങ്ങളും വിഷയം മുസ് ലിം ലീഗ് ലോക്സഭ പാർലമെന്ററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ്ബഷീർ എംപി അവതരിപ്പിക്കും. മീഡിയ-വാച്ച് ഡോഗ് ഓഫ് ഡെമോക്രസി മാതൃഭൂമി പത്രാധിപർ മനോജ് കെ ദാസും ദിശ നഷ്ടപ്പെടുന്ന ഇന്ത്യൻ ഇടത് പക്ഷം ഡോ. എംകെ മുനീറും ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ ശിഹാബ് തങ്ങളുടെ സ്വാധീനം ചന്ദ്രിക മുൻ പത്രാധിപർ സിപി സൈതലവിയും അവതരിപ്പിക്കും.

സമാപന സംഗമം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. പി ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിക്കും. പി കെ ഫിറോസ്, പി വി അഹമ്മദ് സാജു പ്രസംഗിക്കും. ശിഹാബ് തങ്ങളുടെ പതിനഞ്ചാം ഓർമ ദിനമായിരുന്ന ആഗസ്ത് ഒന്നിന് നടത്താനിരുന്ന സെമിനാർ വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. വാർത്ത സമ്മേളനത്തിൽ എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ്സാജു, ശിഹാബ്തങ്ങൾ പഠന ഗവേഷണ കേന്ദ്രം ചെയർമാൻ എ കെ സൈനുദ്ദീൻ, ഡയറക്ടർ അബ്ദുല്ല വാവൂർ, കെ.ടി അമാനുള്ള, എഎം അബൂബക്കർ, പി. മുജീബ് എന്നിവർ സംബന്ധിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക