15
Jun 2025
Mon
15 Jun 2025 Mon
Shine Tom Chacko's surgery today, father's funeral in the morning

തൃശൂര്‍: തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ കൈയിന് സാരമായി പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെ ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും (Actor Shine Tom Chacko, who suffered a serious hand injury in a road accident in Tamil Nadu, will undergo surgery today). അപകടത്തില്‍ മരിച്ച ഷൈനിന്റെ അച്ഛന്‍ സി.പി ചാക്കോയുടെ സംസ്‌കാരം അല്‍പ്പസമയത്തിനകവും നടക്കും. രാവിലെ 10.30ന് മുണ്ടൂര്‍ കര്‍മല മാതാ പള്ളിയില്‍ ആണ് സംസ്‌കരചടങ്ങുകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനായി ഷൈനിനെ രാവിലെ ആശുപത്രിയില്‍ നിന്നു മുണ്ടൂരിലെത്തിച്ചു. ചടങ്ങ് കഴിഞ്ഞ് മടങ്ങിയ ശേഷമായിരിക്കും ശസ്ത്രക്രിയ തുടങ്ങുക. ഷൈനിന്റെ സഹോദരിമാരായ സുമിയും റിയയും ന്യൂസിലന്‍ഡില്‍ നിന്നെത്തിയിട്ടുണ്ട്. ചാക്കോയുടെ മൃതദേഹം തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകിട്ട് മുണ്ടൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനെത്തിച്ചിരുന്നു.

ഇടതു തോളിനു പരിക്കേറ്റ ഷൈനും ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റ അമ്മ മരിയ കാര്‍മലും (68) സണ്‍ ആശുപത്രിയിലാണുള്ളത്. ഷൈനിന്റെ ഇടതു തോളിനു താഴെ മൂന്ന് പൊട്ടലാണ് ഉള്ളത്. കൂടാതെ നടന്റെ നട്ടെല്ലിനും പൊട്ടലുണ്ട്.

അമ്മ മരിയയെ റൂമിലേക്കു മാറ്റിയെങ്കിലും ചാക്കോയുടെ വിയോഗ വാര്‍ത്ത അറിയിച്ചിട്ടില്ല. മരിയയ്ക്ക് ഇടുപ്പെല്ലിനാണ് ഗുരുതര പരിക്കും സ്ഥാനചലനവും. തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെങ്കിലും ഷൈന് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും. മരിയയ്ക്കു രണ്ടു മാസത്തെ പൂര്‍ണ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ വെള്ളി രാവിലെ ആറോടെയാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ധര്‍മപുരിക്കു സമീപം നല്ലംപള്ളിയില്‍ അപകടത്തില്‍പെട്ടത്. ഷൈനിനൊപ്പം പിതാവ് ചാക്കോ(73), അമ്മ മരിയ(68), സഹോദരന്‍ ജോ ജോണ്‍ (39), ഡ്രൈവര്‍ അനീഷ് (42) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. പിതാവിനെ ധര്‍മപുരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെട്ടെന്നു ട്രാക്ക് മാറിയെത്തിയ ലോറിയുടെ പിന്നില്‍ കാറിടിക്കുകയായിരുന്നെന്നാണ് ഡ്രൈവറുടെ മൊഴി.

ഈ മാസം ആറിന് തമിഴ്‌നാട്ടിലെ ധര്‍മപുരിയിലുണ്ടായ വാഹനാപകടത്തിലാണ് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരണപ്പെട്ടത്. മുന്‍പില്‍പോയ ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷെനിന്റെ പിതാവ് മരിച്ചു. പരുക്കേറ്റവര്‍ പാല്‍ക്കോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു കുടുംബം യാത്ര ചെയ്തത്. ഷൈന്‍ ഏറ്റവും പിന്‍സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. മുന്‍സീറ്റിലായിരുന്നു സഹോദരന്‍. കാറിന്റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്.

Shine Tom Chacko’s surgery today, father’s funeral in the morning