മുംബൈ: ലോക്സഭാ മുന്‍ സ്പീക്കറും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം. ബുധനാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ പിഡി ഹിന്ദുജ ആശുപത്രിയില്‍ മനോഹര്‍ ജോഷിയെ പ്രവേശിപ്പിച്ചത്.
|
1995 മുതല്‍ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം അവിഭക്ത ശിവസേനയില്‍ നിന്ന് സംസ്ഥാനത്തെ ഉന്നത പദവിയിലെത്തുന്ന ആദ്യ നേതാവായിരുന്നു. പാര്‍ലമെന്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ട ജോഷി 2002 മുതല്‍ 2004 വരെ ലോക്സഭാ സ്പീക്കറായിരുന്നു.
1937 ഡിസംബര്‍ 2 ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ജനിച്ച ജോഷി മുംബൈയില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. ടീച്ചറായി ഔദ്യോഗിക ജീവിതം ആരംഭിച്ച മനോഹര്‍ ജോഷി 1967ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1976-77 വര്‍ഷത്തില്‍ മുംബൈ മേയറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





