നിലമ്പൂര്‍: ശോഭിക വെഡിങ്സിന്റെ പുതിയ വിപുലമായ ഷോറൂം നിലമ്പൂരില്‍ തുറന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ചേര്‍ന്ന് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്രൈഡല്‍ ഫാഷന്‍, ഫോര്‍മല്‍സ്, കാഷ്വല്‍സ്, പാര്‍ട്ടിവെയര്‍ തുടങ്ങി ട്രെന്‍ഡിയും ട്രഡീഷനലുമായ വസ്ത്രങ്ങളുടെയും പാദരക്ഷകള്‍, കോസ്മെറ്റിക്സ്, ആക്സസറീസ് എന്നിവയുടെയും വിപുലമായ ശേഖരമാണ് മൂന്നുനിലകളിലായി ശോഭിക ഒരുക്കിയിരിക്കുന്നത്.
|
ശോഭിക വെഡിങ്സിന്റെ സാരഥിമാരായ ഇമ്പിച്ചി അഹമ്മദ്, ടി കെ ഉസ്മാന്, ഖാദര്‍, മുഹമ്മദ് അലി എന്നിവരുടെ സാന്നിധ്യത്തില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളില്‍ നിന്ന് ഷോറൂമിന്റെ കെട്ടിട ഉടമ ഹാരിസ് ഏറ്റുവാങ്ങി. ഡയറക്ടര്‍മാരായ ഫൈസല്‍ കല്ലില്‍, ഇര്‍ഷാദ് ഫജര്‍, ശിഹാബ് കല്ലില്‍, ഹാഷിര്‍ ഫജര്‍, ഷംസുദ്ദീന് കല്ലില്‍, സുഹൈല്‍ ഇസ്സത്, നബീല്‍ ഹുസൈന്, മുജീബ് ഫാമിലി തുടങ്ങിയവര്‍ നേതൃത്വം നല്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





