17
May 2025
Tue
17 May 2025 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരത്തോളം കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവ്. ഒറ്റയടിക്ക് 2000 രൂപ ആണ് ഇന്ന് വര്‍ധിച്ചത്. 4000ല്‍പ്പരം രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് അതുപോലെ തിരിച്ചുകയറുന്നതാണ് വിപണിയില്‍ ദൃശ്യമാത്. ഗ്രാമിന് 50 രൂപയാണ് ഇന്ന് കേരളത്തില്‍ വര്‍ധിച്ചത്. 9025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഏപ്രില്‍ 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമായിരുന്നു സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ഇന്നലെ മുതല്‍ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. രണ്ടുദിവസത്തിനിടെ 2160 രൂപയാണ് വര്‍ധിച്ചത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തെ ആശ്രയിക്കുകയാണ്.

മെയ് മാസത്തെ സ്വര്‍ണ നിരക്ക്

 

 

Date Price of 1 Pavan Gold (Rs.)
1-May-25 70200
2-May-25 Rs. 70,040 (Lowest of Month)
3-May-25 Rs. 70,040 (Lowest of Month)
4-May-25 Rs. 70,040 (Lowest of Month)
5-May-25
Yesterday »
70200
6-May-25
Today »
Rs. 72,200 (Highest of Month)