18
Dec 2023
Mon
18 Dec 2023 Mon

പാല കര്‍മലീത മഠത്തിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകത്തില്‍ പ്രതിയുടെ അപ്പീല്‍ തള്ളി ഹൈക്കോടതി. കാസര്‍കോട് സ്വദേശി സതീഷ് ബാബു നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. പ്രതിക്കെതിരെ ശിക്ഷയ്ക്ക് പര്യാപ്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജീവപര്യന്തം തടവുശിക്ഷ ശരിവച്ചത്. 2015 സെപ്റ്റംബര്‍ പതിനേഴിന് പുലര്‍ച്ചെയാണ് സിസ്റ്റര്‍ അമല കൊല്ലപ്പെട്ടത്. കവര്‍ച്ചാശ്രമത്തിനിടെ തലയ്ക്കടിച്ചായിരുന്നു കൊലപാതകം. പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സതീഷ് ബാബുവിനെ ജീവപര്യന്തം തടവിന് വിധിച്ചത്. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, ജോണ്‍സന്‍ ജോണ്‍ എന്നിവരടങ്ങിയ ബഞ്ച് ആണ് അപ്പീല്‍ തള്ളിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക