23
May 2026
Sat
23 May 2026 Sat
SIT submits FIR before court over brutal attack against youth congress workers

ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം അഞ്ചുപേരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതര ചട്ടലംഘനമാണ് നടന്നതെന്നാണ് എസ്ഐടി പറയുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷം വകുപ്പുകള്‍ ചുമത്തുമെന്ന് എസ്ഐടി അറിയിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട്. പ്രതികള്‍ക്കെതിരേ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യും.

പ്രതിഷേധക്കാരുടെ തലയ്ക്കടിച്ചത് ഗുരുതര കുറ്റമാണെന്നും എസ്ഐടി പറഞ്ഞു. ലോക്കല്‍ പോലീസ് തടഞ്ഞിട്ടും പ്രതികള്‍ മര്‍ദ്ദനം തുടര്‍ന്നു. അതിനിടെ പ്രതികളായ അനിലും സന്ദീപും മുന്‍കൂര്‍ ജാമ്യം തേടി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചു.

ALSO READ: 12 കോടി രൂപയുടെ വിഷു ബമ്പര്‍ ലഭിച്ചത് കരുനാഗപ്പള്ളി സ്വദേശിക്ക്