27
May 2024
Sun
27 May 2024 Sun

കൊച്ചി: നഗരത്തിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തിയ ആറംഗസംഘം പിടിയില്‍. കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് മോഡലായ യുവതി ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. കൊക്കെയ്‌നും എം.ഡി.എം.എയും ഇവരില്‍ നിന്ന് കണ്ടെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വരാപ്പുഴ സ്വദേശിയായ മോഡല്‍ അല്‍ക്ക ബോണിയും സുഹൃത്ത് എബിന്‍ ലൈജുവുമാണ് മുഖ്യപ്രതികള്‍. ആഷിഖ് അന്‍സാരി, രഞ്ജിത്ത്, സൂരജ്, മുഹമ്മദ് അസര്‍ എന്നിവരാണ് മറ്റു പ്രതികള്‍. 18 നും 24 നുമിടയില്‍ പ്രായമുള്ളവരാണ് എല്ലാ പ്രതികളും. ആഷിഖിന്റെ പേരിലാണ് റൂം എടുത്തത്. ആറുപേരെയും ഒരു റൂമില്‍നിന്നാണ് പിടികൂടിയത്. മോഡലിങ്ങിന്റെ മറവിലാണ് ഇവര്‍ ലഹരിക്കടത്ത് നടത്തിയതെന്ന് പോലീസ് പറയുന്നു. പൊലീസ് എത്തുന്നതിന് തൊട്ടുമുന്‍പ് കടന്നുകളഞ്ഞ അജിത്ത്, മിഥുന്‍ മാധവ് എന്നിവര്‍ക്കായും അന്വേഷണം തുടരുകയാണ്.

മുമ്പും ഇവര്‍ ലഹരി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ബെംഗളൂരുവില്‍നിന്നാണ് ലഹരി എത്തിക്കുന്നത്. ലഹരി വില്‍പനയുടെ കണക്കുകള്‍ എഴുതിയ ബുക്കും ലോഡ്ജ് റൂമില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.

എളമക്കരയിലെ വൈറ്റ് ഹൗസ് ലോഡ്ജിലെ 401നമ്പര്‍ മുറി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരിഉപയോഗവും വില്‍പനയും. കഴിഞ്ഞ തിങ്കളാഴ്ച ഇവിടെ മുറിയെടുത്ത് താമസം തുടങ്ങിയ സംഘം ഒരാഴ്ചയ്ക്കിടെ നിരവധി പേര്‍ക്ക് ലഹരിമരുന്ന് വിതരണം ചെയ്തു. ഒരു ഗ്രാം കൊക്കൈയ്ന്‍, ഒന്നര ഗ്രാം മെത്താഫെറ്റമിന്‍, എട്ട് ഗ്രാം കഞ്ചാവ് എന്നിവ കട്ടിലിനടിയിലും മറ്റുമായി ഒളിപ്പിച്ച നിലയിലായിരുന്നു. ലഹരിഉപയോഗത്തിനുള്ള ഫ്യൂമിങ് ട്യൂബ്, സിറിഞ്ചുകളടക്കം ഇവരുടെ കൈവശമുണ്ടായിരുന്നു. പിടിയിലായവര്‍ ലഹരിക്കടിമകളാണെന്ന് പൊലീസ് വ്യക്തമാക്കി. ബുധനാഴ്ച മാത്രം എട്ട് പേര്‍ക്ക് 14,000 രൂപയ്ക്കാണ് ഇവര്‍ ലഹരി വിറ്റത്.

Six arrested with drugs from lodge in Kochi
The Elamakkara police on May 17 (Friday) arrested six persons, including a woman, from a lodge and seized ganja and narcotic drugs from them.