30
Apr 2025
Thu
30 Apr 2025 Thu
Six Indian women rescued from Qatar after false job promises

ദോഹ: വ്യാജ തൊഴില്‍ വാഗ്ദാനത്തില്‍പ്പെട്ട് ഖത്തറില്‍ കുടുങ്ങിയ ആറ് ഇന്ത്യന്‍ സ്ത്രീകളെ ഖത്തറിലെ ഇന്ത്യന്‍ എംബസി രക്ഷപ്പെടുത്തി. അവരെ ഇന്ത്യയിലേക്ക് അയച്ചുതുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം സ്ത്രീകള്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിന്റെ രണ്ട് ഫോട്ടോകള്‍ എംബസി പങ്കുവച്ചു. ‘തൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കി ആറ് ഇന്ത്യന്‍ സ്ത്രീകള്‍ ഖത്തറിലെ ദോഹയില്‍ കുടുങ്ങി. ദോഹയിലെ ഇന്ത്യന്‍ എംബസി ഇന്നലെ അവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ സൗകര്യമൊരുക്കി- ട്വീറ്റില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുരിതത്തിലായ പൗരന്മാരെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസി നേരത്തെയും ഇടപെട്ടിരുന്നു. 2024 മാര്‍ച്ച് 10 ന്, സഹായത്തിനായി മിഷനെ സമീപിച്ച അഞ്ച് ഇന്ത്യന്‍ സ്ത്രീകളെ റിയാദിലെ ഇന്ത്യന്‍ എംബസി നാട്ടിലേക്ക് മടങ്ങാന്‍ സഹായിച്ചു. ആ മാസം അവസാനം 24 വര്‍ഷമായി സൗദി അറേബ്യയില്‍ കുടുങ്ങിയ ഇന്ത്യന്‍ സ്ത്രീക്ക് ഒടുവില്‍ നാട്ടിലേക്ക് മടങ്ങാനും എംബസി സൗകര്യമൊരുക്കി.

Six Indian women rescued from Qatar after false job promises

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക