ബംഗളുരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക ബിജെപി പുറത്തുവിട്ടു. ആറ് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റില്ല. പകരം പുതുമുഖങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടു.
|
ചന്നഗിരി എംഎല്‍എ മദല്‍ വിരുപക്ഷപ്പ, ഹവേരി എംഎല്‍എ നെഹാരു ഒലേകര്‍, മുഡിഗിരി എംഎല്‍എ എംപി കുമാരസ്വാമി, ബിന്‍ദൂര്‍ എംഎല്‍എ സുകുമാര്‍ ഷെട്ടി, മയകോണ്ഡ എംഎല്‍എ എന്‍ ലിങ്കണ്ണ, ദേവനാഗിരി നോര്‍ത്ത് എംഎല്‍എ എസ് എ രവീന്ദ്രനാഥ്, കല്‍ഘാട്ഗി എംഎല്‍എ സിഎം നിമ്പന്നവര്‍ എന്നിവര്‍ക്കാണ് പാര്‍ട്ടി സീറ്റ് നിഷേധിച്ചത്.
12 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ബിജെപി ഇനിയും നിശ്ചയിച്ചിട്ടില്ല. സീറ്റ് നിഷേധത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തരകലഹം രൂക്ഷമാവുന്നതിനിടെയാണ് ബുധനാഴ്ച രാത്രി ബിജെപി രണ്ടാം സ്ഥാനാര്‍ഥിപട്ടിക പുറത്തുവിട്ടത്.
സീറ്റ് നിഷേധത്തിനു പിന്നാലെ മുതിര്‍ന്ന നേതാവും യെദിയൂരപ്പയുടെ വിശ്വസ്തനുമായ ലക്ഷ്മണ്‍ സവാദി കഴിഞ്ഞദിവസം പാര്‍ട്ടി വിട്ടിരുന്നു.





