29
Aug 2023
Sat
29 Aug 2023 Sat

അമരാവതി: തിരുപ്പതിയിൽ തീർഥാടനത്തിനെത്തിയ ആറു വയസുകാരിക്ക് പുലിയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശിനിയായ ലക്ഷിതയെയാണ് പുലി കടിച്ചുകൊന്നത്. കുട്ടിയെ പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച വൈകീട്ട് അലിപിരി വാക്ക്‌വേയിൽ മാതാപിതാക്കൾക്കൊപ്പം നടക്കുമ്പോഴാണ് കുട്ടിയെ പുലി ആക്രമിച്ചത്. പൊലീസ് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.

കഴിഞ്ഞ മാസം മൂന്നു വയസുകാരനായ ആൺകുട്ടിയെയും തിരുപ്പതിയിൽ പുലി ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ പുലിയ വനംവകുപ്പ് പിടികൂടിയിരുന്നു.