കൊല്ലത്ത് ചര്‍ച്ചിന്റെ പരിസരത്ത് സ്യൂട്ട്‌കേസില്‍ അസ്ഥികൂടം കണ്ടെത്തി. ശാരദമഠം ഇടവക പള്ളിയിലെ സെമിത്തേരിക്ക് സമീപമുള്ള പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. (Skeleton found in suitcase on church premises in Kollam) പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
|
ഇന്ന് രാവിലെയാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. പള്ളിയിലെ ജീവനക്കാരനാണ് സ്യൂട്ട്‌കേസ് ആദ്യം കണ്ടത്. സംശയം തോന്നി തുറന്നപ്പോഴാണ് അസ്ഥികൂടം കണ്ടത്.
ഉടന്‍ തന്നെ പള്ളിക്കാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. അസ്ഥികൂടം ദ്രവിച്ച നിലയിലാണെന്നും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഇല്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണ്‍ പറഞ്ഞു. ദ്രവിച്ച അവസ്ഥയിലായതിനാല്‍ അസ്ഥികൂടത്തിന് നല്ല കാലപ്പഴക്കമുണ്ടെന്നാണു കരുതുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





