04
Jan 2026
Sat
04 Jan 2026 Sat
km shaji irshad bedira

സുന്നീ പ്രസ്ഥാനത്തെ ഇകഴ്ത്തുന്നവരെയും മതപണ്ഡിതന്മാരെ വേദിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നവരെ കാസര്‍കോഡ് മല്‍സരിപ്പിക്കരുതെന്ന് എസ്‌കെഎസ്എസ്എഫ്. പകരം ജനപിന്തുണയുള്ള ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കളെ പരിഗണിക്കണമെന്നും എസ്‌കെഎസ്എസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ബെദിര.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുജാഹിദ് അനുഭാവിയുമായ കെഎം ഷാജിയെ കാസര്‍കോഡ് മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തില്‍പ്പെട്ട നേതാവിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ ഈ വിമര്‍ശനം പിന്നീട് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലും ഇര്‍ഷാദ് ബെദിര ആവര്‍ത്തിച്ചു. ജില്ലയില്‍ തന്നെ സ്ഥാനാര്‍ഥിയാവാന്‍ പറ്റിയ നല്ല നേതാക്കളുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരമാണ് ഫേസ്ബുക്കിലൂടെ പ്രകടിപ്പിച്ചതെന്നും ഇര്‍ഷാദ് ബെദിര വിശദീകരിച്ചു.

ALSO READ: ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; ഉമര്‍ ഫൈസിക്കെതിരേ ആഞ്ഞടിച്ച് കെ എം ഷാജി

തുടര്‍ച്ചയായി മൂന്ന് തവണ കാസര്‍കോഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച എന്‍എ നെല്ലിക്കുന്നിന് ഇത്തവണ അവസരം ലഭിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. പകരം പരിഗണിക്കുന്ന പേരുകളില്‍ ഒന്ന് കെഎം ഷാജിയുടെതാണ്. കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷാജി എസ്ഡിപിഐയോടും ജമാഅത്തെ ഇസ്ലാമിയോടുമുള്ള നിലപാട് മയപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ് കരുതുന്നത്.

ജില്ലക്ക് പുറത്ത് നിന്നുള്ള ഒരാള്‍ വരേണ്ടതില്ല എന്ന് ജില്ലാ ലീഗ് നേതൃത്വത്തിനും അഭിപ്രായമുണ്ട്. ജില്ലാ ലീഗ് നേതാവ് കല്ലട്ര മാഹിന്‍ ഹാജി ഇക്കാര്യം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. ജില്ലയിലെ പ്രവര്‍ത്തകരുടെ പൊതുവികാരം അതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.