മലപ്പുറം: നഗരസഭ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാത്രി എട്ടിനും 8.30നും ഇടയില്‍ കോട്ടപ്പടി, കുന്നുമ്മല്‍, കൈനോട്, കാവുങ്ങല്‍, വലിയങ്ങാടി, ഇത്തിള്‍ പറമ്പ്, വാറങ്കോട്, താമരക്കുഴി, മേല്‍മുറി തുടങ്ങിയ ഭാഗങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം അനുഭവപ്പെട്ടവര്‍ അയല്‍വാസികള്‍ക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് വിവിധ ഭാഗങ്ങളില്‍ സമാന അനുഭവം ഉണ്ടായതായി വ്യക്തമായത്. അസാധാരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് പ്രദേശത്തുള്ളവര്‍ പറയുന്നത്. അതേസമയം, സംഭവിച്ചത് ഭൂചലനമാണോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





