28
Sep 2023
Fri
28 Sep 2023 Fri

ഡൽഹിയിലെ എസ്എൻഡിപി നേതാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി ദ്വാരകയിൽ താമസിക്കുന്ന തിരുവല്ല മേപ്രാൾ സ്വദേശി സുജാതൻ പി പി(45) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്എൻഡിപി ദ്വാരക സെക്രട്ടറിയാണ്. ദ്വാരക കക്രോളയ്ക്കു സമീപമുള്ള പാർക്കിലാണ് ദേഹമാകെ മുറിവേറ്റ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഷർട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ഹരിനഗർ ദീൻ ദയാൽ ആശുപത്രിയിൽ എത്തിച്ചു.

കൊലപാതകമാണെന്നാണ് ദ്വാരക നോർത്ത് പൊലീസിൻറെ പ്രാഥമിക നിഗമനം. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ഡപ്യൂട്ടി കമ്മീഷണർ ഹർഷ് വർധൻ പറഞ്ഞു.