11
Nov 2024
Thu
11 Nov 2024 Thu
soap-making workshop at SIBF 2024

ജാപനീസ് മംഗ സീരീസിലെ കഥാപാത്രമായ നരുറ്റോയുടെ പ്രമേയത്തിലുള്ള സോപ്പ് നിര്‍മാണ ശില്‍പ്പശാല 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ അരങ്ങേറി. ലബനീസ് പൗരനായ അമല്‍ സബ്രാവിയാണ് ക്ലാസ് നയിച്ചത്. ഏതു സ്റ്റേഷനറി കടയില്‍ നിന്നും കുട്ടികള്‍ക്ക് സോപ്പ് നിര്‍മാണ കിറ്റ് വാങ്ങാനാവുമെന്നും അത് തയ്യാറാക്കുന്ന രീതിയാണ് തങ്ങള്‍ അവര്‍ക്കു പകര്‍ന്നുനല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്തങ്ങളായ പരിപാടികളുമായി മുന്നേറുന്ന പുസ്തകമേള നവംബര്‍ 17ന് കൊടിയിറങ്ങും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക