13
Feb 2024
Sat
13 Feb 2024 Sat

സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ അറിയുന്ന ആളാണോ? എങ്കില്‍ കേരളത്തിലെ സഹകരണ വകുപ്പിന് നിങ്ങളെ വേണം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിലെ സഹകരണ വകുപ്പില്‍ പബഌക് റിലേഷന്‍സ് ആന്റ് സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത
ബിരുദമാണ് അടിസ്ഥാന യോഗ്യത. ജേണലിസം, പബഌക് റിലേഷന്‍സ് ബിരുദാനന്തര ബിരുദമോ ബിരുദമോ ഒരു വര്‍ഷ ഡിപ്ലോമയോ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. സോഷ്യല്‍ മീഡിയ പഌറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മികച്ച പരിജ്ഞാനമുണ്ടാവണം. പ്രമുഖ മാധ്യമങ്ങള്‍, പി. ആര്‍. ഏജന്‍സികള്‍ എന്നിവയില്‍ കുറഞ്ഞത് നാലു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുണ്ടാവണം. പി. എസ്. സി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി ബാധകമായിരിക്കും (നിയമാനുസൃത ഇളവുകള്‍ ലഭിക്കും).

40,000 രൂപയാണ് പ്രതിമാസ വേതനം.

അപേക്ഷിക്കേണ്ട വിധം?
ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം അപേക്ഷകള്‍ [email protected] ലേക്ക് മാര്‍ച്ച് 2നകം ലഭിക്കണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക