28
Aug 2023
Thu
28 Aug 2023 Thu

ഇടുക്കിയില്‍ കിടപ്പുരോഗിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമാണന്നു വ്യക്തമായി. വീട്ടമ്മയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി മണിയാറന്‍കുടി സ്വദേശിനി പറമ്പപ്പുള്ളില്‍ വീട്ടില്‍ തങ്കമ്മയുടെ മരണത്തിലാണ് മകന്‍ സജീവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ മാസം 30നാണ് തങ്കമ്മയെ മകന്‍ ആക്രമിച്ചത്. ഭക്ഷണം നല്‍കിയപ്പോള്‍ തങ്കമ്മ കഴിക്കാതിരുന്നതിനെ തുടര്‍ന്ന് സജീവ് ചില്ലു ഗ്ലാസ്സിന് അമ്മയുടെ മുഖത്തിടിക്കുകയായിരുന്നു. കട്ടിലില്‍ തലയിടിപ്പിക്കുകയും ചെയ്തു. അടുത്ത ദിവസം സജീവ് അമ്മയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഏഴാം തിയതിയോടെ തങ്കമ്മ മരണപ്പെടുകയായിരുന്നു.