തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ മകന്‍ അമ്മയുടെ കഴുത്തറുത്തു. (Son slits mother’s throat in Kodungallur) ഗുരുതരമായി പരിക്കേറ്റ കൊടുങ്ങല്ലൂര്‍ അഴീക്കോട് മരുപ്പാലത്തിനടുത്ത് ഓമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
|
മകന്‍ മുഹമ്മദ് ആണ് ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മുഹമ്മദിനെ പോലീസ് കസ്റ്റിഡിയിലെടുത്തു. മുഹമ്മദ് ദീര്‍ഘകാലമായി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറയുന്നു. മൂന്ന് വര്‍ഷം മുമ്പ് മുഹമ്മദ് പിതാവിനെ ആക്രമിച്ചിരുന്നു.
പരിക്കേറ്റ സീനത്തിനെ ആദ്യം എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. സീനത്ത് ഗുരതരാവസ്ഥയില്‍ തുടരുകയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


