20
Mar 2023
Wed
20 Mar 2023 Wed

ആലപ്പുഴ: ഭരണിക്കാവില്‍ അമ്മയെ മകന്‍ കഴുത്ത് ഞെരിച്ച് കൊന്നു. മദ്യ ലഹരിയിലായിരുന്ന മകന്‍ നിഥിനെ വീട്ടില്‍ വെച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. പണത്തെചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതക കാരണം എന്നാണ് പ്രാഥമിക നിഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ഭരണിക്കാവ് പുത്തന്‍തറയില്‍ മോഹനന്റെ ഭാര്യ രമയാണ് കൊല്ലപ്പെട്ടത്. മദ്യലഹിരിയില്‍ വീട്ടിലെത്തിയ ഇളയ മകന്‍ നിധിന്‍, അമ്മയുമയി വഴക്കിടുകയും തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് ശേഷം വീട്ടില്‍നിന്ന് മകന്‍ പുറത്ത് പോയി.

മുത്ത മകന്‍ മിഥിന്‍ ഭക്ഷണം കഴിക്കാന് വീട്ടിലെത്തിയപ്പോഴാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അമ്മയുമായി നിധിന് നിരന്തരം വഴിക്കിടുമായിരുന്നു അയല്‍വാസികള്‍ പറയുന്നു. മൃതദേഹം ചാരുംമൂട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക