02
Sep 2023
Sun
02 Sep 2023 Sun

ശ്വാസകോശ അണുബാധ: സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷസോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്നാണ് ശനിയാഴ്ച വൈകിട്ടോടെ അവരെ ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയയ്ക്ക് കുറച്ചുകാലമായി ശ്വാസകോശ അണുബാധയുണ്ടെന്നും പതിവ് പരിശോധനയുടെ ഭാഗമായാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.