ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ‘ബി ലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന ആത്മകഥ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രമുഖ പ്രസാധകരായ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’ പിന്മാറിയതായി റിപ്പോർട്ട്. പുസ്തകത്തിലെ ചില ഭാഗങ്ങളിൽ എഡിറ്റോറിയൽ തിരുത്തലുകളും മാറ്റങ്ങളും വരുത്താൻ സോണിയ ഗാന്ധി വിസമ്മതിച്ചതാണ് തീരുമാനത്തിന് പിന്നിലെന്ന് സൂചന. സംഭവത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
|
ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് അധിനിവേശം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനരീതി, ആർ.എസ്.എസിന്റെ സ്വാധീനം എന്നീ വിഷയ പരാമർശങ്ങളാണ് തർക്കത്തിന് വഴിവെച്ചതെന്നാണ് വിവരം. ഈ ഭാഗങ്ങളിൽ മാറ്റം വരുത്താൻ പെൻഗ്വിൻ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും തന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളുമാണ് പുസ്തകത്തിലുള്ളതെന്നും തിരുത്തലുകൾക്ക് തയ്യാറല്ലെന്നും സോണിയാ ഗാന്ധി വ്യക്തമാക്കുകയായിരുന്നു.
കോൺഗ്രസിന്റെ ആരോപണം:
Such a weak statement.
Penguin India is more than happy to publish “Exam Warriors” and several books on RSS.
No doubt there are those in the BJP government who have now become afraid of a book being being read by the people of India. https://t.co/JvmXD8FZV6
— Gaurav Gogoi (@GauravGogoiAsm) August 28, 2026
ആത്മകഥ ലോകമെമ്പാടും പെൻഗ്വിൻ പുറത്തിറക്കുമ്പോൾ ഇന്ത്യയിൽ മാത്രം തിരുത്തലുകൾ ആവശ്യപ്പെടുന്നത് കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദം മൂലമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം കുറിച്ചു. ബി.ജെ.പി സർക്കാരിന് പുസ്തകം ജനങ്ങൾ വായിക്കുന്നതിൽ ഭയമാണെന്ന് ഗൗരവ് ഗൊഗോയിയും എക്സിൽ (X) കുറിച്ചു.
ബി.ജെ.പിയുടെ മറുപടി:
The attempts by Congress leaders to spin stories and manufacture a false narrative of fear over the release of Smt. Sonia Gandhi’s memoir are not merely ironic — they are glaringly hypocritical. Excerpts from the late Shri. K. Natwar Singh’s 2014 autobiography ‘One Life Is Not… pic.twitter.com/Jye8sbjXde
— C.R.Kesavan (@crkesavan) August 29, 2026
കോൺഗ്രസ് ആരോപണം തള്ളിയ ബി.ജെ.പി, വ്യാജ പ്രചാരണം നടത്തി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമമെന്ന് മറുപടി നൽകി. പുസ്തകം എഴുതുമ്പോൾ വസ്തുതകൾ കൃത്യമായി ഉൾപ്പെടുത്താൻ കോൺഗ്രസിന് സാധിക്കാത്തതിനാലാണ് പ്രസാധകർ പിന്മാറുന്നതെന്നും, ക്രെഡിബിലിറ്റി നിലനിർത്തേണ്ടത് പ്രസാധകരുടെ ഉത്തരവാദിത്തമാണെന്നും ബി.ജെ.പി നേതാക്കൾ തിരിച്ചടിച്ചു.
അതേസമയം, അന്താരാഷ്ട്ര തലത്തിൽ നോവംബർ 10-ന് ആൽഫ്രഡ് എ. നോഫ് (Alfred A Knopf) വഴി പുസ്തകം പുറത്തിറങ്ങും. ഇന്ത്യയിൽ പുസ്തകത്തിന്റെ പ്രസാധനാവകാശം ഹാർപ്പർ കോളിൻസ് (HarperCollins) സ്വന്തമാക്കാൻ ചർച്ചകൾ നടത്തുന്നതായാണ് വിവരം.
Tags: Sonia Gandhi memoir news, Belonging A Journey of Love, Penguin India Sonia Gandhi book, Congress vs BJP news, National news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




