01
Apr 2023
Mon
01 Apr 2023 Mon

സോണിപത്ത്: ഹരിനായിലെ മുസ്ലിം പള്ളിയ്ക്ക് നേരെ ആൾക്കൂട്ടാക്രമണം. പള്ളി കേടുപാടുകൾ വരുത്തുകയും റമദാനിലെ പ്രത്യേക നമസ്‌കാരം നിർവഹിക്കാനെത്തിയവരെ ആക്രമിക്കുകയും ചെയ്തു. ഹരിയാനയിലെ സോനിപത്തിലുള്ള സന്ദല്‍കലന്‍ ഗ്രമത്തിലെ പള്ളിയാണ് ആക്രമിക്കപ്പെട്ടത്. ഇതേ ഗ്രാമത്തില്‍ നിന്നുള്ള 20ഓളം വരുന്ന ആള്‍ക്കൂട്ടം വടികളും ആയുധങ്ങളുമായി പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റവരെ സോനിപത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇസ്താഖ് അലി, അലാമിർ, സാബിർ അലി, ഫർയാദ്, അൻസാർ അലി, ജുലേഖ, അലി താബ്, നർഗീസ്, ജറീന എന്നിവർക്കാണ് പരിക്കേൽക്കുന്നത്.

മുസ്ലിംകളുടെ പരാതിയിൽ 19 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് സംഘർഷം നിലനിൽക്കുന്നുണ്ട്.