30
Mar 2025
Sat
30 Mar 2025 Sat
South Asian LGBTQ groups stops working due to US funding freeze

വീണ്ടും അധികാരത്തിലേറിയതോടെ രാജ്യത്ത് പുരുഷന്‍, സ്ത്രീ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളേ മാത്രമേ അംഗീകരിക്കുകയുള്ളൂവെന്ന് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് ഉത്തരവിറക്കിയത് ഒരേസമയം കൈയടിയും നിശിത വിമര്‍ശനത്തിനും കാരണമായിരുന്നു. വിദേശ ധനസഹായം കൂടി നിര്‍ത്തിയതോടെ ഈ ധനസഹായത്തെ ആശ്രയിച്ചുവന്നിരുന്ന ഇന്ത്യ, നേപാള്‍, ബംഗ്ലാദേശ്, പാകിസ്താന്‍ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ എല്‍ജിബിടിക്യു സംഘടനകള്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ട ഗതികേടില്‍. 2022ല്‍ തുടങ്ങിയ യുഎസ് എയ്ഡ് വിദേശ സഹായം പദ്ധതിയുടെ ഭാഗമായി 2024ല്‍ 16 രാജ്യങ്ങളിലായി എട്ടുലക്ഷം യുഎസ് ഡോളറിന്റെ 39 ഗ്രാന്‍ഡുകള്‍ വിതരണം ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയില്‍ പൂനയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന എംഐഎസ്ടി എല്‍ജിബിടിക്യു ഫൗണ്ടേഷന്‍, തെലങ്കാനയിലെ മൈത്രി ക്ലിനിക്ക്, മുംബൈയിലെ മിതിര്‍ ക്ലിനിക്, ഹംസഫര്‍ ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളാണ് ഫണ്ടിങ് നിലച്ചതിനെ തുടര്‍ന്ന് അടച്ചുപൂട്ടലിലേക്ക് കടന്നത്. ട്രാന്‍സ് വിഭാഗങ്ങളില്‍ എച്ച്‌ഐവി പ്രതിരോധം, ഇവര്‍ക്കിടയില്‍ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യല്‍, എല്‍ജിബിടിക്യു വിഭാഗത്തിന്റെ ക്ഷേമം ഉറപ്പുവരുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇത്തരം സ്ഥാപനങ്ങള്‍ ചെയ്തുവരുന്നത്.

ALSO READ: അമേരിക്കയില്‍ ആണും പെണ്ണും മതി; ട്രാന്‍സ്‌ജെന്‍ഡറുകളെ സ്‌കൂളില്‍ നിന്നും സൈന്യത്തില്‍ നിന്നും പുറത്താക്കുമെന്ന് ട്രംപ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക