16
Dec 2024
Tue
16 Dec 2024 Tue

വാഷിങ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരേ കടുത്ത വിദ്വേഷ പ്രസംഗവുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. (Trump says he will expel transgender people from schools and the military)  അമേരിക്കയില്‍ ആണും പെണ്ണും മതിയെന്നും ട്രാന്‍സ്‌ജെന്‍ഡറുകളെ സൈന്യത്തില്‍ നിന്നും സ്‌കൂളില്‍ നിന്നും പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കയുടെ ഔദ്യോഗിക നയമാണെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഫിനിക്സില്‍ നടന്ന ചടങ്ങിലായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍.

ALSO READ: വടകരയിൽ കാരവാനിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; ദുരൂഹത ഇല്ല, എസിയിലെ ഗ്യാസ് ചോർന്നു

കായിക മത്സരങ്ങളില്‍ സ്ത്രീകളുടെ ഇനങ്ങളില്‍ നിന്ന് പുരുഷന്മാരെ പുറത്താക്കും. കുട്ടികളുടെ ചേലാകര്‍മ്മം അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പിടുമെന്നും ട്രംപ് വ്യക്തമാക്കി. മുന്‍പും ട്രംപ് സമാനമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.

പ്രസംഗത്തില്‍ ട്രംപ് തന്റെ വരാനിരിക്കുന്ന പദ്ധതികളെ പറ്റിയും വിവരിച്ചു. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുമെന്നും മിഡില്‍ ഈസ്റ്റിലെ അരാജകത്വം അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ ശൃംഖലയെ തകര്‍ക്കും, അതിലുള്‍പ്പെട്ടവരെ നാടുകടത്തും. ഇതോടൊപ്പം മയക്കുമരുന്ന് സംഘങ്ങളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി.