23
Dec 2024
Sun
23 Dec 2024 Sun
mundakai vellarmala school students can learn from meppadi school says minister v sivankutty

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്പറ്റ: കേരളത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം ചേരുക. പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും.

ഇതോടൊപ്പം വീട് നിർമ്മാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഉടൻ ചേരും. ടൗൺഷിപ്പ് നിർമ്മാണം എങ്ങനെ വേണം, ഇത് ആരെ ഏല്പിക്കും എന്ന കാര്യത്തിലും ഇന്ന് തീരുമാനമെടുക്കും. വീടുകൾ നിർമ്മിക്കാൻ വിവിധ സംഘടനകളും വ്യക്തികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവരുമായി സർക്കാർ അടുത്ത ദിവസം ചർച്ച നടത്തും. ചര്‍ച്ചകള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉറ്റവരും വീടും സ്ഥലവും നഷ്ടമായവര്‍ക്കായിരിക്കും ആയിരിക്കും മുൻഗണന.