29
Jun 2026
Sun
29 Jun 2026 Sun
Spider-Man Of Yemen dies after Falls Into Volcanic Crater

യമന്റെ സ്‌പൈഡര്‍മാന്‍ എന്നറിയപ്പെട്ടിരുന്ന സാഹസികന്‍ അല്‍ ഖാഖ ഇബ്ന്‍ അന്‍തര്‍(30)അഗ്നിപര്‍വത ഗര്‍ത്തത്തില്‍ വീണുമരിച്ചു. കുത്തനെയുള്ള പര്‍വത മുഖത്തില്‍ യാതൊരു വിധ സുരക്ഷാ ഉപകരണങ്ങളുമില്ലാതെ കയറുന്നതിനിടെ 120 മീറ്റര്‍ താഴ്ചയിലേക്ക് വീണാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച ഹര്‍ദ ദാം അഗ്നിപര്‍വതത്തിന്റെ കുത്തനെയുള്ള ഭാഗത്തിലൂടെ കയറുന്നതിനിടെയാണ് അദ്ദേഹം ഗര്‍ത്തത്തില്‍ വീണതെന്ന് സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.

അല്‍ ഖാഖയുടെ സാഹസിക പ്രകടനം ഇവിടെ നിന്നിരുന്നവര്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളിലാണ് ഖാഖയുടെ അവസാന നിമിഷം പതിഞ്ഞത്.

ALSO READ: വര്‍ഷങ്ങള്‍ നീണ്ട വിവാഹമോചന നടപടികള്‍ക്കിടെ മനംമാറ്റം വന്ന ദമ്പതികള്‍ കോടതിയില്‍ ഒന്നിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക