21
Apr 2023
Wed
21 Apr 2023 Wed

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോല്‍വി. ഐ ലീഗ് ക്ലബ്ബ് ശ്രീനിധി ഡെക്കാനാണ് മഞ്ഞപ്പടയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് കാര്യമായ പ്രകടനം നടത്താനായില്ല. ഹൈദരാബാദില്‍ നിന്നുള്ള ശ്രീനിധിയ്ക്കായി 43ാം മിനിറ്റില്‍ കാസ്റ്റനെഡയാണ് ആദ്യ ഗോള്‍ നേടിയത്. മറ്റൊരു ഗോള്‍ റില്‍വാന്‍ ഹസ്സാന്റെ വകയാണ്. രണ്ടാം പകുതിയില്‍ മികവ് പ്രകടിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം വന്നില്ല. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണ്. നാല് പോയിന്റുമായി ശ്രീനിധി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിലെ അവസാന മല്‍സരം ഏപ്രില്‍ 16ന് ബെംഗളൂരു എഫ്സിയ്ക്കെതിരേയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>