
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ രണ്ടാം പ്രതിയാക്കിയ അമ്മ ശ്രീതുവിനെ സാമ്പത്തികതട്ടിപ്പു കേസില്‍ ജയിലിന് പുറത്തിറക്കാന്‍ സഹായിച്ചത് സെക്‌സ് റാക്കറ്റാണെന്ന് പോലീസ് കണ്ടെത്തല്‍. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യത്തിലിറക്കാന്‍ ബന്ധുക്കളോ അടുപ്പമുള്ളവരോ എത്താത്തതിനെ തുടര്‍ന്ന് ഏഴ് മാസത്തിലധികം ശ്രീതു ജയിലില്‍ കഴിഞ്ഞിരുന്നു. അതിനുശേഷമാണ് ലഹരിമരുന്ന് കടത്തും കച്ചവടവും മോഷണവും സെക്‌സ് റാക്കറ്റും നടത്തുന്ന സംഘമാണ് ശ്രീതുവിനെ പുറത്തിറക്കാനെത്തിയത്.
![]() |
|
വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണക്കേസില്‍ അടുത്തിടെ അറസ്റ്റിലായ ഇളയരാജ എന്നറിയപ്പെടുന്ന തമിഴ്നാട് സ്വദേശിയും ഇയാളുടെ ഭാര്യയും ചേര്‍ന്നാണ് ശ്രീതുവിനെ ജാമ്യത്തിലിറക്കിയതെന്നു പോലീസ് പറഞ്ഞു. ജാമ്യത്തിലിറക്കിയ ശ്രീതുവിനെ സംഘം തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ എത്തിക്കുകയായിരുന്നു.
കഴക്കൂട്ടം, തുമ്പ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍. മോഷണത്തിന് ശേഷം വാഹനങ്ങള്‍ മാറിക്കയറി തമിഴ്‌നാട്ടിലേക്ക് മടങ്ങുകയാണ് ഇവരുടെ രീതി. ജാമ്യത്തിലിറങ്ങിയ ശ്രീതുവിനെ ഉപയോഗിച്ച് തുമ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചിലരുമായി സംഘം ബന്ധപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നതില്‍ ശ്രീതുവിനെ പങ്കുണ്ടെന്ന് ഇവരുടെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ ഹരികുമാര്‍ മൊഴി നല്‍കിയതോടെ ഇവരെ രണ്ടാം പ്രതിയാക്കി ബാലരാമപുരം പോലീസ് കേസെടുക്കുകയും പാലക്കാടെത്തി ശ്രീതുവിനെ പിടികൂടുകയുമായിരുന്നു.
ജനുവരി 30-ന് പുലര്‍ച്ചെയാണ് ബാലരാമപുരത്ത് ഇവര്‍ താമസിക്കുന്ന വാടക വീട്ടിലെ കിണറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നാം പ്രതിയായ ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഈ ബന്ധത്തിന് കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നും പോലീസ് കണ്ടെത്തി. കുട്ടിയെ ശ്രീകുമാര്‍ കൊല്ലുമെന്ന് അറിഞ്ഞിട്ടും ഇതില്‍ നിന്ന് ഇയാളെ വിലക്കാനോ വിവരം പുറത്തുപറയാനോ ശ്രീതു തയ്യാറായിരുന്നില്ല. ശ്രീകുമാറും ശ്രീതുവും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ കണ്ടെത്തിയതാണ് കേസിലെ ചുരുളഴിക്കാന്‍ പോലീസിനെ സഹായിച്ചത്.
ALSO READ: 190 ഗ്രാം എംഡിഎംഎയുമായി സഹോദരിയും സഹോദരനും പിടിയില്‍