സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(SSC) മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (MTS), ഹവിൽദാർ റിക്രൂട്ട്‌മെന്റിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പത്താംക്ലാസ് പാസായ ഏതൊരു വ്യക്തിക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
|
ഡിപ്പാർട്‌മെന്റ് : Staff Selection Commission (SSC)
വിജ്ഞാപന നമ്പർ : F.No.HQPPI03/26/2022PP_1
ആകെ ഒഴിവുകൾ : 11409
ജോലിസ്ഥലം: ഇന്ത്യയിലുടനീളം
പോസ്റ്റിന്റെ പേര് : മൾട്ടി ടാസ്‌കിങ് സ്റ്റാഫ് & ഹവിൽദാർ
അപേക്ഷിക്കേണ്ട അവസാന തീയതി : 2023 ഫെബ്രുവരി 17
യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം
ഒഴിവുകൾ: മൾട്ടി ടാസ്‌കിങ് സ്റ്റാഫ്- 10889. ഹവിൽദാർ- 529
പ്രായം:
MTS & ഹവിൽദാർ: 18 വയസ്സ് മുതൽ 25 വയസ്സ് വരെ.
ഹവിൽദാർ: 18 വയസ്സ് മുതൽ 27 വയസ്സ് വരെ.
(രണ്ടു തസ്തികകളിലും സംവരണവിഭാഗങ്ങൾക്ക് ഇളവുണ്ട്)
ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 22,200 രൂപ വരെ ലഭിക്കും. കൂടാതെ മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും.
ഫീസ്: ജനറൽ/OBC വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. (വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, വിരമിച്ച സൈനികർ എന്നിവർക്ക് ഫീസില്ല)
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്‌മെന്റ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് Apply Now ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ കൊടുത്ത് ലോഗിൻ ചെയ്യുക.
ആദ്യമായി അപേക്ഷിക്കുന്നവർ SSCയുടെ സൈറ്റില്‍ കയറി വൺ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിരിക്കണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





