കിടന്നുമുള്ളിയതിന് അഞ്ചുവയസ്സുകാരിയുടെ സ്വകാര്യഭാഗത്ത് ചട്ടുകം പഴുപ്പിച്ചുവച്ച രണ്ടാനമ്മ അറസ്റ്റില്‍. പാലക്കാട് കഞ്ചിക്കോട് കിഴക്കേമുറിയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിനി നൂര്‍ നാസര്‍(റൂബി-35)ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. നേപ്പാള്‍ സ്വദേശി മുഹമ്മദ് ഇംത്യാസ് ആണ് കുട്ടിയുടെ അച്ഛന്‍. ഇംത്യാസിന്റെ രണ്ടാം ഭാര്യയാണ് നൂര്‍ നാസര്‍.
|
അങ്കണവാടി അധ്യാപികയാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്തെ പൊള്ളല്‍ കണ്ടത്. കുട്ടി ഇരിക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ട് അധ്യാപിക തിരക്കിയപ്പോഴാണ് രണ്ടാനമ്മയുടെ ക്രൂരതയെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്. വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
ALSO READ: കമ്മീഷണര്‍ ഓഫിസില്‍ നിന്ന് പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചു കടന്ന യുവാവ് പിടിയില്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





