തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
|
കോഴിക്കോട്: തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയില്‍ ഇന്നലെ വൈകുന്നേരമാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനില്‍ ബാബുവിനെ നാട്ടുകാര്‍ വടകര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രി മരിക്കുകയായിരുന്നു.
അനില്‍ ബാബു കണ്ണൂക്കര ബസ് സ്റ്റോപ്പിന് മുന്നിലൂടെ ഓട്ടോ ഓടിച്ചു പോകുമ്പോള്‍ നായ കുറുകെ ചാടുകയായിരുന്നു. ഉടന്‍ തന്നെ വാഹനം തലകീഴായി മറിഞ്ഞു. മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





