കോട്ടയം: കോട്ടയം ജില്ലയില്‍ ചുഴലിക്കാറ്റിന് സമാനമായ ശക്തമായ കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍. (Strong wind overturns Autorikshaw in Kumarakam ) കുമരകം റോഡില്‍ രണ്ടാം കലുങ്കിനു സമീപം ഉണ്ടായ കനത്ത കാറ്റില്‍ ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു. ബൈക്ക് യാത്രികന്‍ വാഹനത്തോടൊപ്പം റോഡിലേക്കു വീണു. ബൈക്ക് യാത്രക്കാരന്‍ തലനാരിഴയ്ക്കാണ് മറ്റു വാഹനങ്ങളുടെ അടിയില്‍ പെടാതിരുന്നത്.
|
ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് കുമരകം ഭാഗത്ത് അതി ശക്തമായ കാറ്റ് വീശിയത്. രണ്ടാം കലുങ്കിനു സമീപം റെജിയുടെ വീടിനു മുകളിലേക്ക് പരസ്യ ബോര്‍ഡ് വീണ് നാശനഷ്ടം ഉണ്ടായി.
കാറ്റില്‍ വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റ് മേല്‍ക്കൂര, വാട്ടര്‍ ടാങ്ക് അടക്കം നിലംപൊത്തി. വ്യാപക കൃഷിനാശവുമുണ്ടായി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


