21
Jan 2023
Sat
21 Jan 2023 Sat

ആലപ്പുഴ: കോമളപുരത്ത് കെഎസ്ആര്‍ടിസി ബസ്സിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മണ്ണഞ്ചേരി മോഴി പുറത്ത് വീട്ടില്‍ സിയാദിന്റെ മകള്‍ ഷഫ്‌ന(15)യാണ് മരിച്ചത്. കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. ട്യൂഷന് കോമളപുരത്ത് എത്തിയപ്പോഴാണ് അപകടം. സ്വകാര്യ ബസ്സില്‍ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കവേ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. അപകടസ്ഥലത്ത് നിന്ന് തന്നെ ഷഫ്‌ന മരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>