30
Jul 2023
Wed
30 Jul 2023 Wed

കണ്ണൂർ: പാൽവിതരണത്തിനിടെ ലോറിയിടിച്ച് വിദ്യാർഥി മരിച്ചു. ശ്രീ​ക​ണ്ഠാ​പു​രം ചേ​പ്പ​റ​മ്പി​ൽ ആണ് അപകടം. ആ​ലോ​റ​യി​ലെ പു​തി​യ പു​ര​യി​ൽ ശ്രീ​ജി​ത്ത്-​അ​നു ദമ്പ​തി​ക​ളു​ടെ മ​ക​ൻ അ​ശ്വ​ന്ത് ആ​ണ് മ​രി​ച്ച​ത്. നെ​ടു​ങ്ങോം ഗ​വ. ഹൈ​സ്കൂ​ളി​ലെ പ്ല​സ്ടു ​വി​ദ്യാ​ർ​ഥിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാ​വി​ലെ പാ​ൽ വി​ത​ര​ണ​ത്തി​നാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ ത​ന്നെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.