23
Feb 2025
Fri
23 Feb 2025 Fri
Gauthami praveen gbs death kerala

കോട്ടയം: മാരക രോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. (Student dies of GBS; second death in Kerala in a week ) കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി എരുമേലി ചേനപ്പാടി വലിയതറ ഗൗതമി പ്രവീണ്‍ (15) ആണു മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒന്നരമാസത്തിലധികമായി വെന്റിലേറ്ററിലായിരുന്നു. പ്രവീണിന്റെയും അശ്വതിയുടെയും മകളാണ്. സഹോദരി: കുഞ്ഞാറ്റ. സംസ്‌കാരം ഇന്നു 11ന് നടക്കും.

ജിബിഎസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ വാഴക്കുളം സ്വദേശി മരിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്.

ആരോഗ്യനില മോശമായ അവസ്ഥയിലാണു ഗൗതമിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതെന്നു മെഡിസിന്‍ വിഭാഗം അഡിഷനല്‍ പ്രൊഫ ഡോ. പ്രശാന്തകുമാര്‍ പറഞ്ഞു.

ചികിത്സയ്ക്കിടെ ഗൗതമിക്കു ഹൃദയാഘാതമുണ്ടായെങ്കിലും അതിനെ അതിജീവിച്ചിരുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞ്, നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗം ദീര്‍ഘനാളത്തെ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്നതാണെങ്കിലും ചിലരില്‍ മരണകാരണമാകാറുണ്ട്. ഏതു പ്രായക്കാരെയും എപ്പോള്‍ വേണമെങ്കിലും ഈ രോഗം ബാധിക്കാം. ജിബിഎസ് പകര്‍ച്ചവ്യാധിയല്ല.