തൃശൂര്‍ ഇരിങ്ങാലക്കുട കാട്ടൂരില്‍ സ്‌കൂളിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ചു. കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാര്‍ത്ഥന്റെ മകനും കാട്ടൂര്‍ പോംപെ സെന്റ് മേരീസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ നിഖില്‍(16)ആണ് മരിച്ചത്.
|
സ്‌കൂളില്‍ ഓണാഘോഷത്തിനിടെ നിഖിലും സഹപാഠികളും സമീപത്തുള്ള കുളത്തില്‍ കുളിക്കാന്‍ പോവുകയായിരുന്നു. നീന്തലറിയാത്ത നിഖില്‍ കരയ്ക്ക് ഇരിക്കുകയായിരുന്നു. ഇതിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.
ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്‌സിലും കാട്ടൂര്‍ പോലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


