01
May 2023
Thu
01 May 2023 Thu

നോയ്ഡ: യൂനിവേഴ്‌സിറ്റി കാംപസിനുള്ളില്‍ വച്ച് കൂട്ടുകാരിയെ വെടിവച്ചുകൊന്ന ശേഷം മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥി സ്വയം വെടിവച്ചുമരിച്ചു. ഉത്തര്‍പ്രദേശിലെ നോയ്ഡയിലാണ് സംഭവം. മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതേ ക്ലാസിലെ വിദ്യാര്‍ഥിയായ അനൂജ് ആണ് കൊലപാതകം നടത്തിയത്. കാംപസിനുള്ളിലെ ഭക്ഷണ ഹാളിനു പുറത്തുവച്ച് ഇരുവരും വാക്കേറ്റം നടത്തുകയും തുടര്‍ന്ന് ആലിംഗനം ചെയ്ത ശേഷം അനൂജ് പെണ്‍കുട്ടിയെ വെടിവച്ചുവീഴ്ത്തുകയുമായിരുന്നു. ഇവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കൃത്യത്തിനു ശേഷം ഹോസ്റ്റലിലെത്തിയ അനൂജ് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.