ശ്രീഹരിക്കോട്ട: കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-3ഡിഎസിൻ്റെ വിക്ഷേപണം വിജയം. കൂടാതെ 5.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെൻ്ററിൽ നിന്ന് ജിഎസ്എൽവി-എഫ്14 റോക്കറ്റാണ് ഉപഗ്രഹവുമായി കുതിച്ചത്.
|
2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ജിയോ സിക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലാണ് ജിഎസ്എൽവി-എഫ്14 എത്തിച്ചത്. ഇനി ഉപഗ്രഹത്തെ ഐഎസ്ആർഒയുടെ ബെംഗളുരുവിലെ കേന്ദ്രത്തിൽനിന്ന് നിയന്ത്രിച്ച് ഘട്ടം ഘട്ടമായി ഉയർത്തി ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ മാറ്റും.
വിക്ഷേപിച്ച് 19-ാം മിനുറ്റിൽ ഉപഗ്രഹം ഐഎസ്ആർഒ ലക്ഷ്യമിട്ട് ജിയോ സിക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലെത്തി. തുടർന്ന് പ്രവർത്തനം വിജയിച്ചതായി ഐഎസ്ആർഒ അറിയിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


