Supplyco offer for voters തിരുവനന്തപുരം: വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന് സപ്ലൈക്കോയുടെ കിടിലന്‍ ഓഫര്‍. ഏപ്രില്‍ 9ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടിയാണ് സപ്ലൈക്കോയുടെ പ്രോത്സാഹന സമ്മാനം. വോട്ടു ചെയ്തതിന് തെളിവായി വിരലില്‍ തേയ്ക്കുന്ന മഷി പരിശോധിച്ച ശേഷമാകും പുട്ടുപൊടി നല്‍കുക.
|
സപ്ലൈക്കോയില്‍ നിന്നും ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങണമെന്ന ഉപാധി കൂടിയുണ്ട്. സിറ്റസ്റ്റമാറ്റിക്ക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍(സ്വീപ്), ജില്ലാ ഭരണകൂടം, സപ്ലൈക്കോ എന്നിവ സംയുക്തമായാണ് ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന ടാഗ് ലൈനോടെ തെരഞ്ഞെടുപ്പ് ബോധവത്കരണ ക്യാമ്പയിന്‍ നടത്തുന്നത്.
വോട്ടെടുപ്പിന് ശേഷം ഏപ്രില്‍ 10,11 തീയതികളില്‍ സപ്ലൈക്കോയില്‍ നിന്നും സാധനം വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍.



