അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനകളെതിരെ സമര്‍പ്പിച്ച ഹരജി നേരിട്ട് പരിഗണിക്കാന്‍ വിസമ്മതിച്ചു. എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് ആദ്യം ഹൈക്കോടതിയെ സമീപിക്കണമെന്ന നിര്‍ദേശമാണ് സുപ്രീം കോടതി നല്‍കിയത്.
സിപിഐഉള്‍പ്പെടെ നല്‍കിയ ഹരജിയിലാണ് നടപടി. ഹൈക്കോടതിയുടെ അധികാരപരിധി മറികടന്ന് സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാന്‍ മതിയായ കാരണങ്ങള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി ജഡ്ജിമാരുടെ ആത്മവീര്യം തകര്‍ക്കുന്ന തരത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്നും കോടതി നിരീക്ഷിച്ചു.
|
വിവാദ പ്രസ്താവന
തിന്‍സുകിയ ജില്ലയിലെ ദിഗ്‌ബോയിയില്‍ നടന്ന ചടങ്ങിനിടെയാണ് മുഖ്യമന്ത്രി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതെന്നാരോപണം. മിയാ വിഭാഗക്കാരെ ഉപദ്രവിക്കാനും, അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനായി വ്യാപകമായി ആക്ഷേപങ്ങള്‍ ഫയല്‍ ചെയ്യാനും ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തുവെന്നുമാണ് ആരോപണം.
‘മിയാ ജനതയെ ദുരിതത്തിലാക്കുക എന്നതാണ് എന്റെ ജോലി’ എന്നും, ‘അവരെ ബുദ്ധിമുട്ടിക്കണം. അവരുടെ റിക്ഷയില്‍ കയറിയാല്‍ കൂലി അഞ്ച് രൂപയാണെങ്കില്‍ നാല് രൂപ മാത്രം നല്‍കണം’ എന്നും പ്രസംഗത്തില്‍ പറഞ്ഞതായി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ സമൂഹത്തില്‍ വിദ്വേഷവും വിഭജനവും വളര്‍ത്തുന്നതാണെന്നും ഹരജിക്കാര്‍ വാദിച്ചു



