06
May 2024
Tue
06 May 2024 Tue

ന്യൂ ഡൽഹി: ഭീമാ കൊറേഗാവ്‌ കേസുമായി ബന്ധപ്പെട്ട്‌ യുഎപിഎ ചുമത്തപ്പെട്ട്‌ ജയിലിൽ കഴിയുന്ന എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഗൗതം നവലാഖക്ക് ജാമ്യം. ബോംബെ ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്തു സുപ്രീംകോടതി ആണ് ജാമ്യം നൽകിയത്. 2018 ൽ UAPA ചുമ അറസ്റ്റിലായ നവലാഖ കഴിഞ്ഞവർഷം മുതൽ വീട്ടു തടങ്കലിൽ അയിരുന്നു. വീട്ടു തടങ്കൽ ചെലവ് ഇനത്തിൽ 20 ലക്ഷം രൂപ കെട്ടിവയ്ക്കാൻ കോടതി ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയിലെ മുൻനിര എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും കുടുക്കിയ ഈ കേസിൽ ജാമ്യം ലഭിക്കുന്ന ഏഴാമത്തെ പ്രതിയാണ്‌ നവലാഖ. നേരത്തെ ഷോമാസെൻ, സുധാ ഭരദ്വാജ്‌, ആനന്ദ്‌തെൽതുംബ്‌ഡെ, വെർണോൺ ഗോൺസാൽവസ്‌, അരുൺ ഫെറെയ്‌റ, വരവരറാവു തുടങ്ങിയവർക്ക്‌ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ മറ്റൊരുപ്രതിയായ ഫാ. സ്‌റ്റാൻസ്വാമി 2021 ജൂലൈയിൽ ജയിലിൽ അന്തരിച്ചിരുന്നു.

Supreme Court Grants Bail To Gautam Navlakha

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക