ഗ്യാന്‍വാപി മസ്ജിദില്‍ തദ്സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവ്. പള്ളിയുടെ സെല്ലാറില്‍ ഹൈന്ദവാചാര പ്രകാരം പൂജയ്ക്ക് അലഹബാദ് ഹൈക്കോടതി നല്കിയ ഉത്തരവിനെ ചോദ്യംചെയ്ത് പള്ളി പരിപാലന കമ്മിറ്റിയാണ് സുപ്രിംകോടതിയിലെത്തിയത്. സെല്ലാറില്‍ ഹിന്ദുക്കള്‍ക്ക് പൂജയും മറ്റിടങ്ങളില്‍ നിസ്കാരവും തുടരാമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്.(supremecourt orders status quo on gyanvapi masjid puja and namaz)
|
2024 ജനുവരി 31ന് ജില്ലാകോടതി പുറപ്പെടുവിച്ച ഉത്തരവുകള്ക്കനുസൃതമായിരിക്കണം പൂജ നടത്തേണ്ടതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. പൂജയ്ക്ക് പള്ളിയിലേക്ക് എത്തുന്നവര്‍ തെക്ക് വശം വഴിയും നിസ്കരിക്കാനെത്തുന്നവര്‍ വടക്ക് വശം വഴിയുമാണ് പ്രവേശിക്കുന്നതെന്നാണ് ഗൂഗിള്‍ എര്‍ത്ത് ഇമേജുകള്‍ വ്യക്തമാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസുമാരായ ജെ ബി പാര്‍ഡിവാലയും മനോജ് മിശ്രയും പറഞ്ഞു.ഇക്കാരണത്താല്‍ സെല്ലാറിലേക്ക് പ്രവേശിക്കുന്നത് പള്ളിയിലെത്തുന്നവരുടെ പ്രവേശനത്തിന് തടസ്സമാവുന്നില്ലെന്നും കോടതി പള്ളിക്കമ്മിറ്റിക്കുവേണ്ടി ഹാജരായ അഭിഭാഷകനോട് പറഞ്ഞു. അതിനാല്‍ തന്നെ തദ്സ്ഥിതി തുടരുന്നതില്‍ യാതൊരു മാറ്റവുമില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
സുപ്രിംകോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ തദ്സ്ഥിതി തുടരാനുള്ള നിര്‍ദേശത്തില്‍ മാറ്റംവരുത്തരുതെന്നും ബെഞ്ച് വ്യക്തമാക്കി. ഗ്യാന്‍വാപി പള്ളിയുടെ വുദുഖാനയില്‍ (അംഗശുദ്ധി വരുത്തുന്ന ജലസംഭരണി)നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന ഹിന്ദുത്വരുടെ അവകാശവാദത്തെ തുടര്‍ന്നായിരുന്നു ഇവിടം പിന്നീട് പൂജയ്ക്ക് വിട്ടുനല്‍കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





