05
Jun 2026
Fri
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി. കോട്ടയം കാഞ്ഞിരപ്പള്ളി കാപ്പാട് പന്നിഫാമിലെ 20 പന്നികളെയും 175 കുഞ്ഞുങ്ങളേയുമാണ് കൂട്ടത്തോടെ കൊന്നത്. മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ രോഗം പകരില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
|
കഴിഞ്ഞയാഴ്ചയാണ് ഫാമിലെ പന്നികളില്‍ രോഗ ലക്ഷണം കണ്ടത്. തുടര്‍ന്ന് സാംപിള്‍ ഭോപ്പാലിലെ ലാബില്‍ അയച്ചുനല്‍കുകയും ഇവിടെ നടത്തിയ പരിശോധനയില്‍ ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് കണ്ടെത്തുകയുമായിരുന്നു. പ്രതിരോധ വാക്‌സിന്‍ ഇല്ലാത്തതിനാലാണ് പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കിയതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ALSO READ: ബസ് യാത്രയ്ക്കിടെ മോഷണം നടത്തിയ സ്ത്രീയും ആണ്‍സുഹൃത്തും പിടിയില്‍


